മൊബൈൽ ​ഫോണുകൾ മോഷ്​ടിച്ച ഗോ എയർ ജീവനക്കാർ അറസ്​റ്റിൽ

നൂഡല്‍ഹി: യാത്രക്കാരെന്ന വ്യാജേന മൊബൈൽ ഫോണുകൾ മോഷ്​ടിച്ച രണ്ട്​ ഗോ എയർ ജീവനക്കാരെ ഡൽഹി ​പൊലീസ്​ അറസ്​റ്റു ചെയ്​തു. ഡൽഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് 53 മൊബൈല്‍ ഫോണുകള്‍ അടങ്ങിയ പെട്ടി മോഷ്ടിച്ചതിനാണ് ഇവരെ പിടികൂടിയത്. കാര്‍ഗോ വിഭാഗത്തിലെ പെട്ടികള്‍ ഇറക്കുന്ന ചുമതലയുള്ള സീനിയര്‍ റാംപ് ഓഫീസര്‍മാരായ സചിന്‍ മാന്‍ദേവ് (30), സതീഷ് പാല്‍ (40) എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണുകള്‍ അടങ്ങിയ പെട്ടി ഇവര്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ ഇടുകയും ശേഷം യാത്രക്കാരെ പോലെ അറൈവല്‍ ടെര്‍മിനലിലെത്തി ഈ ബാഗെടുത്ത് പുറത്തിറങ്ങുകയുമായിരുന്നു.

മൊബൈലുകൾ അടങ്ങിയ പെട്ടി അയച്ച കാര്‍ഗോ കമ്പനി മാനേജര്‍ നല്‍കിയ പരാതിയില്‍ സെപ്തംബര്‍ 19നാണ് പൊലീസ് കേസെടുത്തത്. പട്‌നയില്‍ നിന്നും ഡല്‍ഹിയിലെ ടെർമിനൽ 2 യിൽ എത്തിയ ഗോ എയര്‍ ജി8-229 വിമാനത്തില്‍ നിന്നാണ്​ ഫോണുകൾ അടങ്ങിയ പെട്ടി കണ്ടെത്തിയത്​. സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതി മൂലം അയച്ച പെട്ടികൾ ഗോഡൗണിലേക്ക്​ മാറ്റാൻ അപേക്ഷിച്ചിരുന്നുവെന്ന്​ കാര്‍ഗോ കമ്പനി മാനേജര്‍ പരാതിയില്‍ പറയുന്നു. എന്നാൽ താന്‍ അയച്ച 30 ബാഗുകള്‍ മാത്രമെ ലഭിച്ചിട്ടുള്ളൂവെന്നും 53 മൊബൈല്‍ ഫോണുകളടങ്ങിയ പെട്ടി കാണാതായെന്നും അദ്ദേഹം പരാതിപ്പെട്ടു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ഗോ ഏരിയയിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. പിന്നീട് മോഷണം പോയ മൊബൈല്‍ ഫോണുകള്‍ ദിവസങ്ങളോളം ട്രാക്ക് ചെയ്തതോടെയാണ് വിമാന കമ്പനി ജീവനക്കാര്‍ പിടിയിലായത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ ഉപയോഗിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്്. ഫോണി​​​െൻറ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് ഇവരെ പിടികൂടിയത്​. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഇരുവരുടെ വീടുകളില്‍ നടത്തിയ തിരച്ചലില്‍ എട്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അഞ്ചു ഫോണുകള്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചതായും ഡി.സി.പി സഞ്​ജയ്​ ഭാട്ടിയ അറിയിച്ചു.

Tags:    
News Summary - Posing as passengers, 2 GoAir executives steal 53 phones at Delhi’s IGI airport; arrested- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.